സുന്ദരമായ ലോകം
ആളുകള്‍ പലതരം
വ്യത്യസ്തമായ സ്വഭാവരീതികള്‍കൊണ്ട് ജീവിതത്തില്‍ ആനന്ദം കണ്ടെത്തുന്ന ഒരുകൂട്ടം മനുഷ്യ ജീവികള്‍.
ജീവിതം ദുരിതമാണ്. ആ ദുരിതത്തില്‍ സന്തോഷം കണ്ടെത്താനാണ് ഓരോ വ്യക്തികളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ പല പല കാരണങ്ങള്‍ കൊണ്ടും ദുഃഖത്തില്‍ ആനന്ദം കണ്ടെത്തുന്നവരും ഉണ്ട്. അതിലുപരി ജീവിത വഴികളില്‍ നേരിടേണ്ടിവന്ന തീവ്രമായ അനുഭവങ്ങളുടെ പ്രേരണകൊണ്ട് മനസെന്ന കടിഞ്ഞാണില്ലാത്ത കുതിരപുറത്ത്ഒരു രാജാവിന്‍റെ അധികാരത്തില്‍ സ്വയം ഭരണം നടത്തുന്നവരും, മനസും, ശരീരവും, പ്രകൃതിയും ചേര്‍ന്ന് നടപ്പാക്കിയ ശിക്ഷ ഏറ്റുവാങ്ങി നീറി നീറി ജീവിതം തീര്‍ക്കുന്നവരും, ആമാശയത്തിന്‍റെ ഭീഷണിക്ക് വഴങ്ങി പിച്ചയെടുക്കുന്നവരും, മോഷ്ടിക്കുന്നവരും, വ്യഭിച്ചരിക്കുന്നവരും... അങ്ങനെയും അതിലുപരി അറിഞ്ഞുകൂടാത്തതുമായ എത്രയെത്ര ജീവിതങ്ങള്‍....
ഓരോ ആളുകള്‍ക്കും ഓരോ ലോകം... അതില്‍ ചിന്തയും, കാഴ്ച്ചപ്പാടുകളും ഒത്തുപോകുന്നവരുടെ ഓരോ കൂട്ടം..
കുട്ടികളുടെ ലോകം....
ജീവിതം എന്തെന്നുപോലും അറിയാത്ത കാലത്തില്‍ ഭാവിജീവിതത്തെ അവര്‍ നാടകമാക്കുന്നു അതിന്‍റെ കഥ അച്ഛനും, അമ്മയും, കുടുംബവും, കൂട്ടുകാരും, ടി. വി യും, കമ്പ്യൂട്ടറും, മൊബൈലും ഒക്കെചെര്‍ന്ന്‍ എഴുതിയും പഠിപ്പിച്ചും കൊടുക്കുന്നു.
യവ്വനക്കാരുടെയും കൗമാരക്കാരുടെയും ലോകം....
സാമൂഹ്യ നീതി, തെറ്റ്, ശരി ഇവയെ ചോദ്യം ചെയ്തുകൊണ്ടും, അങ്ങീകരിച്ചുകൊണ്ടും, ജീവിതത്തില്‍ വിപ്ലവം സൃഷ്ടിക്കുന്നവര്‍ ഭാവിയുടെ വക്താനങ്ങള്‍ എന്നൊക്കെ അറിയപ്പെടുന്ന ആളുകള്‍....
വികാരങ്ങള്‍ നിറച്ച തോണിയെ നിയന്ത്രിച്ചും, നിയന്ത്രിക്കാന്‍ പറ്റാതെയും ജീവിതമാകുന്ന കടലിലൂടെ തുഴഞ്ഞു നീങ്ങുന്നവര്‍, രണ്ടുതോണിയിലും കാലുകള്‍ വെച്ച് ആസനം കീറി വെള്ളത്തില്‍ വീണുപോയവര്‍...
ഇല്ലായ്മയില്‍ ഉള്ളതിനെ മാറോടു ചേര്‍ത്ത് ജീവിതത്തില്‍ സുഖം കണ്ടെത്തുന്നവര്‍...
ആര്‍ഭാടങ്ങള്‍ക്കു മുകളില്‍ അടയിരിക്കുന്നവര്‍.... അടിവസ്ത്രത്തെ അലങ്കാരമാക്കി സംസ്കാരത്തെ ഇളിച്ചു കാട്ടി ആനന്ദിക്കുന്നവര്‍...
വിവിധയിനം വേഷങ്ങള്‍ കെട്ടി ശ്രദ്ധ പിടിച്ചുപറ്റുന്നവര്‍, ചിരിപ്പിക്കുന്നവര്‍, ചിന്തിപ്പിക്കുന്നവര്‍, കരയിക്കുന്നവര്‍.....
മാനുഷീകമായ നന്മകള്‍ ചെയ്യുന്നതിലൂടെ സന്തോഷം കണ്ടെത്തുന്നവര്‍...
സ്നേഹിച്ചും, ത്യാഗങ്ങള്‍ സഹിച്ചും ആനന്ദിക്കുന്നവര്‍....
ദ്രോഹിച്ചും, ബലാല്‍കാരമായ ലൈംഗീക പീഡനതിലൂടെയും, ആനന്ദിക്കുന്നവര്‍..
ശരീരസുഖം പണത്തിനും അല്ലാതെയും ആസ്വതിക്കുന്നവര്‍....
ശാരീരിക മാനസീക സുഖത്തെ മദ്യവും മയക്കുമരുന്നും കൊടുത്തു പരിപാലിക്കുന്നവര്‍... എന്നിങ്ങനെ ജീവിതത്തിന്‍റെ ഫിനിഷിംഗ് പോയിന്‍റിലേക്ക് തുഴഞ്ഞു നീങ്ങുന്നവര്‍
മദ്ധ്യവയസ്കരുടേയും വൃദ്ധരുടെയും ലോകം..
നഷ്ടങ്ങളുടെയും നേട്ടങ്ങളുടെയും കഥ പറയുന്നവര്‍.... അനുഭവങ്ങള്‍ പഠിപ്പിച്ച പാഠങ്ങള്‍ പഠിച്ചവരും... പഠിക്കാത്തവരും...വന്നവഴികളുടെ ഫലം എന്തോ അത് അനുഭവിക്കുന്നആളുകള്‍...
ആധ്യാത്മികതയിലൂടെ ആനന്ദം കണ്ടെത്തുന്നവര്‍..
ഭൌതികതയിലൂടെ ആനന്ദം കണ്ടെത്തുന്നവര്‍...
കുട്ടികളോടുപോലും ലൈംഗീക അതിക്രമം നടത്തി വികാരത്തെ അടക്കുന്ന മറ്റൊരുതരം ജീവികള്‍...
അനാഥരായവര്‍.... ഓര്‍മ്മകളെ താലോലിച്ചു സന്തോഷിക്കുന്നവര്‍....
ഇങ്ങനെ ഒരുകൂട്ടം ആളുകള്‍ ജീവിക്കുന്ന സുന്ദരമായ ലോകം.. ഇവിടെ തെറ്റുകള്‍ക്കും ശരികള്‍ക്കും സ്ഥാനമില്ല.. ഓരോരുത്തരും അവനവന്‍റെ വഴികള്‍ തിരഞ്ഞെടുക്കുന്നു....

Comments
Post a Comment