പ്രണയം..

പ്രണയിക്കാത്തവര്‍ ആരുണ്ട്‌,.. ആരും കാണില്ല,.. ആരെങ്കിലും നിങ്ങളോട് ചോദിച്ചിരിക്കാം ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ എന്ന്... ശരിയല്ലേ ?
പല രീതിയിലുള്ള മറുപടികള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടായിരിക്കും\പറഞ്ഞിട്ടുണ്ടായിരിക്കും . ചില ആളുകള്‍ പറയും ":ഉണ്ട്" 'എനിക്കൊരാളെ ഇഷ്ടാണ്'. ചിലര്‍ പറയും " പിന്നെ,,, ഉണ്ടോന്നോ.. അതെന്തു ചോദ്യാ". ചിലരാകട്ടെ " ഉണ്ട് ഒന്നല്ല ഒരുപാടു പ്രണയിച്ചിട്ടുണ്ട്.. മറ്റുചിലര്‍ ആകട്ടെ " ഉണ്ടായിരുന്നു ഇപ്പോള്‍ ഇല്ല " എന്നൊക്കെ പറയുന്നു. ഇതിലുപരി വേറെയും ചില മറുപടികള്‍ കേള്‍ക്കാന്‍ സാദ്യതയുണ്ട് എന്തെന്നാല്‍ " ഉണ്ട് പക്ഷെ എനിക്ക് മാത്രേ ഉള്ളു.. അവള്‍ക്കു \അവനു എന്നെ ഇഷ്ടല്ല.. വേറൊന്നു എന്താണെന്നാല്‍.. "ഓ'.. എനിക്കിതുവരെ ആരോടും ഇഷ്ടം തോന്നിയിട്ടില്ല...

ഇനി പ്രണയിക്കാന്‍ കൊതിക്കുന്നവരുടെ കാര്യം നോക്കാം.

"പല രീതിയില്‍ ശ്രമിച്ചിട്ടും അവള്‍\അവന്‍ എന്നെ മനസിലാക്കുന്നില്ല...എന്ത് ചെയ്താലാണ് എനിക്ക് അവനെ അല്ലെങ്കില്‍ അവളെ കിട്ടുക..." ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ സ്വയം ചോദിക്കാന്‍ തുടങ്ങും.. കിട്ടാതെ പോയാല്‍... സ്വയം പഴിചാരി തനിക്കെന്തോ മാരകമായ കുറവുണ്ട് എന്നൊക്കെ ചിന്തിച്ചു തന്നെ വര്‍ത്താനം പറഞ്ഞു മാനത്തും നോക്കി മുടിയും വളര്‍ത്തി.. നടക്കുന്നവരും... പോയാല്‍ പോട്ടെ,, മാമി പോയാല്‍ മറിയ..മറിയപോയാല്‍ മത്തായിക്ക് ---------- ആണ് എന്ന് പറഞ്ഞു പോകുന്നവരും... എന്തോ മഹാ ത്യാഗം ചെയ്തപോലെ ജീവിതം കരഞ്ഞു തീര്‍ക്കുന്നവരും.. കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറയുന്നതുപോലെ കിട്ടാത്ത ആളെ പറ്റി അപവാദം പറഞ്ഞു നടക്കുകയും, പെണ്ണിനെ ആണെങ്കില്‍ വ്യഭിചാരി, വേശ്യ മുതലായ പദങ്ങള്‍ ഉപയോഗിച്ചു നാണംകെടുത്തുകയും
 അതും പോരാതെ വന്നാല്‍ എങ്ങനെയെങ്കിലും ഒരു ഫോട്ടോ സങ്കടിപ്പിച്ചു നഗ്നചിത്ര നിര്‍മാണം നടത്തി പ്രചരിപ്പിച്ചും, കിട്ടാത്തതിലുള്ള അമര്‍ഷം പീഡന മുറ അല്ലെങ്കില്‍ ബലാല്‍സംഗമുറ ഉപയോഗിച്ച് രേഖപെടുത്തിയും, പൊതുസ്ഥലത്ത് ആക്രമിച്ചും തന്‍റെ കിട്ടാത്ത കാമുകിയോട് ദേഷ്യം തീര്‍ക്കുന്നവരും, ആണിനെ ആണെങ്കില്‍ പെണ്ണുപിടിയനെന്നും, കാമാരോഗിയെന്നും, കള്ളുകുടിയനെന്നും ഒക്കെ മുദ്രകുത്തി പറഞ്ഞു നടക്കുന്നവരും  ഉണ്ട്.

ഇതേ കാര്യം തന്നെ ആണ് പ്രണയം നഷ്ടപെട്ടവരിലും സംഭവിക്കുന്നത്‌. പ്രണയം തകര്‍ന്നവര്‍ വീണ്ടും പ്രണയിക്കും, ചിലര്‍ പുതിയ പ്രണയത്തെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കും, ചിലര്‍ പുതിയ പുതിയ ശരീരങ്ങളെ തേടിപോകും, ശരീരം നശിച്ചവര്‍ ചിലര്‍ നല്ലൊരു തണലില്‍ സുരക്ഷിതരാകപെടും, മറ്റുചിലര്‍ നശിച്ച ശരീരത്തെ വില്‍ക്കാന്‍ പ്രേരിതരാകും...

ഇനി പ്രണയിക്കുന്നവരുടെ കാര്യമാകാം

കിട്ടിയ പ്രണയത്തെ പരിപാവനമായി കാണുകയും അതിനനുസരിച്ചു ജീവിക്കുന്നവരുടെയും  പ്രണയം ..കിട്ടിയ പ്രണയം ഒരബ്ധമായിപോയി എന്നോര്‍ത്ത് നിരാശപെടുന്നവരുടെ പ്രണയം.. സംശയം മൂത്ത് വഴക്കുണ്ടാക്കുന്നവരുടെ പ്രണയം..
ഒരുപാടു സ്നേഹിക്കുന്ന,ഓമനിക്കുന്ന, ശരീരവും മനസും ഒന്നെന്നു തോന്നിക്കുന്ന ആരും അസൂയപെടുന്ന പ്രണയം.. മറച്ചു വയ്ക്കുന്ന പ്രണയം, പറയാതെ തമ്മില്‍ സ്നേഹിക്കുന്ന പ്രണയം.. വേറെയും പ്രണയം കാണാന്‍ സാധിക്കും ശരീര സുഖത്തിനുവേണ്ടി നടിക്കുന്ന പ്രണയം,, ഒരേസമയത്ത് രണ്ടിലധികം ആളുകളുമായുള്ള പ്രണയം.. സൗന്ദര്യത്തോടും സമ്പത്തിനോടും ഉള്ള പ്രണയം.. അങ്ങനെ പലതും.

എല്ലാം പ്രണയമാണ് പ്രകൃതി നിയമം നടപ്പാക്കാനുള്ള മനസിന്‍റെ ശ്രമം.. ഇവിടെ ആരും തോല്‍ക്കുന്നില്ല ആരും ജയിക്കുന്നുമില്ല... കരഞ്ഞവര്‍ എന്നും കരയേണ്ടി വരില്ല ചിരിച്ചവര്‍ എന്നും ചിരിക്കേണ്ടി വരില്ല.. 

Comments

Popular posts from this blog

കാത്തിരുപ്പ്

World of Women Warriors

Don't Rape My Angels, Don't Kill Them