കാത്തിരുപ്പ്
നെയ്‌തിരി നാളമായെന്തിനു
നീയെന്നി-..
-രുള്‍ വഴിത്താരയിലോടിയെത്തി..
പറയാതെ നീ പെയ്ത
സ്നേഹമഴയൊരു
പുഴയായി മാറി കവര്‍ന്നുപോയ്
ഞാന്‍..
വാടി തളര്‍ന്നുള്ള നാളുകളൊക്കെയും..
സാന്ത്വന തേന്മൊഴിയായവളെ എന്‍റെ-
മാനസ പൊയ്കതന്‍ ഓളത്തില്‍ ഓടി-
തുടിക്കുന്ന നീ സ്വര്‍ണ മീനഴകോ..
പറയാതെ എന്തിനീ
പാഴ്മരുഭൂമിയിലെ-
ന്നെ തനിച്ചാക്കി
പോയ്മറഞ്ഞു...
നീ തന്ന ഓര്‍മ്മകള്‍
നെഞ്ചോട് ചേര്‍ത്തൊരു..
വേഴാമ്പലായി ഞാന്‍
കാതിരിപ്പൂ...
കാലങ്ങളേറെ തിരഞ്ഞുനടന്നു ഞാന്..
നിന്നെ ഒരുനോക്കു കാണുവാനായ്..
കാണുവാന്‍ പോലുമതായതില്ല നിന്‍റെ-
കൂട്ടുകാര്‍ പോലും പറഞ്ഞതില്ല..
*****
Comments
Post a Comment