Posts

Showing posts from 2014

പ്രണയം..

പ്രണയിക്കാത്തവര്‍ ആരുണ്ട്‌,.. ആരും കാണില്ല,.. ആരെങ്കിലും നിങ്ങളോട് ചോദിച്ചിരിക്കാം ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ എന്ന്... ശരിയല്ലേ ? പല രീതിയിലുള്ള മറുപടികള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടായിരിക്കും\പറഞ്ഞിട്ടുണ്ടായിരിക്കും . ചില ആളുകള്‍ പറയും ":ഉണ്ട്" 'എനിക്കൊരാളെ ഇഷ്ടാണ്'. ചിലര്‍ പറയും " പിന്നെ,,, ഉണ്ടോന്നോ.. അതെന്തു ചോദ്യാ". ചിലരാകട്ടെ " ഉണ്ട് ഒന്നല്ല ഒരുപാടു പ്രണയിച്ചിട്ടുണ്ട്.. മറ്റുചിലര്‍ ആകട്ടെ " ഉണ്ടായിരുന്നു ഇപ്പോള്‍ ഇല്ല " എന്നൊക്കെ പറയുന്നു. ഇതിലുപരി വേറെയും ചില മറുപടികള്‍ കേള്‍ക്കാന്‍ സാദ്യതയുണ്ട് എന്തെന്നാല്‍ " ഉണ്ട് പക്ഷെ എനിക്ക് മാത്രേ ഉള്ളു.. അവള്‍ക്കു \അവനു എന്നെ ഇഷ്ടല്ല.. വേറൊന്നു എന്താണെന്നാല്‍.. "ഓ'.. എനിക്കിതുവരെ ആരോടും ഇഷ്ടം തോന്നിയിട്ടില്ല... ഇനി പ്രണയിക്കാന്‍ കൊതിക്കുന്നവരുടെ കാര്യം നോക്കാം. "പല രീതിയില്‍ ശ്രമിച്ചിട്ടും അവള്‍\അവന്‍ എന്നെ മനസിലാക്കുന്നില്ല...എന്ത് ചെയ്താലാണ് എനിക്ക് അവനെ അല്ലെങ്കില്‍ അവളെ കിട്ടുക..." ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ സ്വയം ചോദിക്കാന്‍ തുടങ്ങും.. കിട്ടാതെ പോയാല്‍... സ്വയം...

കുട്ടിക്കാലം...

ഒരുപാടോര്‍മ്മകള്‍ക്കുമകലെ അണയാത്ത ദീപമായ് തെളിയുന്നോരോര്‍മയെന്‍ കുട്ടിക്കാലം..... എന്‍.. കുട്ടിക്കാലം  ഇടവപ്പാതി മഴയത്തും ഞാന്‍ അറിയാതെ അറിയാതെ  അലിയുന്നോരോര്‍മയെന്‍ കുട്ടിക്കാലം... എന്‍... കുട്ടിക്കാലം                                                                                                 (ഒരുപാടോര്‍മ്മകള്‍)   അന്ധകാരത്തിന്‍റെ  തടവറയില്‍ എന്‍ മനമുരുകുന്നൊരു വേദനയില്‍ ഞാന്‍  അറിയുന്നോരോര്‍മയെന്‍ കുട്ടിക്കാലം...എന്‍...കുട്ടിക്കാലം                                                                         ...

സുന്ദരമായ ലോകം

ആളുകള്‍ പലതരം വ്യത്യസ്തമായ സ്വഭാവരീതികള്‍കൊണ്ട് ജീവിതത്തില്‍ ആനന്ദം കണ്ടെത്തുന്ന ഒരുകൂട്ടം മനുഷ്യ ജീവികള്‍. ജീവിതം ദുരിതമാണ്. ആ ദുരിതത്തില്‍ സന്തോഷം കണ്ടെത്താനാണ്‌ ഓരോ വ്യക്തികളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ പല പല കാരണങ്ങള്‍ കൊണ്ടും ദുഃഖത്തില്‍ ആനന്ദം കണ്ടെത്തുന്നവരും ഉണ്ട്. അതിലുപരി ജീവിത വഴികളില്‍ നേരിടേണ്ടിവന്ന തീവ്രമായ അനുഭവങ്ങളുടെ പ്രേരണകൊണ്ട് മനസെന്ന കടിഞ്ഞാണില്ലാത്ത കുതിരപുറത്ത്ഒരു രാജാവിന്‍റെ അധികാരത്തില്‍ സ്വയം ഭരണം നടത്തുന്നവരും, മനസും, ശരീരവും, പ്രകൃതിയും ചേര്‍ന്ന് നടപ്പാക്കിയ ശിക്ഷ ഏറ്റുവാങ്ങി നീറി നീറി ജീവിതം തീര്‍ക്കുന്നവരും, ആമാശയത്തിന്‍റെ ഭീഷണിക്ക് വഴങ്ങി പിച്ചയെടുക്കുന്നവരും, മോഷ്ടിക്കുന്നവരും, വ്യഭിച്ചരിക്കുന്നവരും... അങ്ങനെയും അതിലുപരി അറിഞ്ഞുകൂടാത്തതുമായ എത്രയെത്ര ജീവിതങ്ങള്‍.... ഓരോ ആളുകള്‍ക്കും ഓരോ ലോകം... അതില്‍ ചിന്തയും, കാഴ്ച്ചപ്പാടുകളും ഒത്തുപോകുന്നവരുടെ ഓരോ കൂട്ടം.. കുട്ടികളുടെ ലോകം.... ജീവിതം എന്തെന്നുപോലും അറിയാത്ത കാലത്തില്‍ ഭാവിജീവിതത്തെ അവര്‍ നാടകമാക്കുന്നു അതിന്‍റെ കഥ അച്ഛനും, അമ്മയും, കുടുംബവും, കൂട്ടുകാരും, ടി. വി യും, കമ്പ്യൂട്ടറു...