നഷ്ടം

വിലമതിക്കുന്നതെന്തും കിട്ടിയില്ലെങ്കില്‍ അത് നഷ്ടമാണ്, അത് ഒരു മനസായാലോ?

ഈ തീരാനഷ്ടം എന്നൊക്കെ പറയുന്നത് ഇത്തരത്തിലുള്ള നഷ്ടങ്ങളാണോ?
ഇഷ്ടപെട്ടത് നഷ്ടമാകുന്നത് വലിയ കഷ്ടമാണ്. എന്നാലും അത് നഷ്ടപ്പെട്ട് പോകുമ്പോള്‍ കിട്ടുന്ന വേദന ആ ഇഷ്ടത്തെ നഷ്ടമാകാത്തതിന്‍റെ അടയാളമാണ്, മനസിന്‍റെ വേരുപോലും ദ്രവിക്കില്ല. ഈ നല്ല മനസും, വൃത്തികെട്ട മനസും എന്ന് പറഞ്ഞാലെന്താ?
                                      നല്ല മനസിനും വൃത്തികെട്ട മനസിനും ഒരേ മുഖമാണ്, അനുഭവങ്ങളാണ് അതിനെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരേ ഒരു ഘടകം, അതുകൊണ്ടായിരിക്കും പണ്ടുള്ള ആളുകള്‍ " ഈ അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും എന്നൊക്കെ പറയുന്നത്". ചൊറിയുന്നതിനു മുന്‍പ് അറിയാന്‍ പറ്റിയാല്‍ ഭാഗ്യം എന്ന് പറയാം അല്ലെങ്കില്‍ ഒരു ജീവിതം മുഴുവന്‍ ചൊറിഞ്ഞു തീര്‍ക്കേണ്ടിവരും.
                                       നല്ല മനസ് കിട്ടാന്‍ പാടാണ്, കിട്ടിയാല്‍ അതെന്നും കൂടെ കാണും. ആര്‍ക്കും വേണ്ടാത്തവര്‍ക്ക് ആരെങ്കിലും ഒക്കെ ഉണ്ടാകും എന്നുപറയുന്നിടതാണ് പലപ്പോഴും നല്ലതെന്ന് പറയപെടുന്ന മനസ് കാണാന്‍ സാദിക്കുന്നത്. നിസ്വാര്‍ത്ഥമായ സമീപനങ്ങളെ തിരിച്ചറിയുക, അതിലൂടെ നല്ല മനസിന്‍റെ ഉടമയാകുക, നല്ല മനസിനെ സ്വന്തമാക്കുക. 

Comments

Popular posts from this blog

കാത്തിരുപ്പ്

World of Women Warriors

Don't Rape My Angels, Don't Kill Them