കാത്തിരുപ്പ്
നെയ്‌തിരി നാളമായെന്തിനു നീയെന്നി-.. -രുള്‍ വഴിത്താരയിലോടിയെത്തി.. പറയാതെ നീ പെയ്ത സ്നേഹമഴയൊരു പുഴയായി മാറി കവര്‍ന്നുപോയ് ഞാന്‍.. വാടി തളര്‍ന്നുള്ള നാളുകളൊക്കെയും.. സാന്ത്വന തേന്മൊഴിയായവളെ എന്‍റെ- മാനസ പൊയ്കതന്‍ ഓളത്തില്‍ ഓടി- തുടിക്കുന്ന നീ സ്വര്‍ണ മീനഴകോ.. പറയാതെ എന്തിനീ പാഴ്മരുഭൂമിയിലെ- ന്നെ തനിച്ചാക്കി പോയ്മറഞ്ഞു... നീ തന്ന ഓര്‍മ്മകള്‍ നെഞ്ചോട് ചേര്‍ത്തൊരു.. വേഴാമ്പലായി ഞാന്‍ കാതിരിപ്പൂ... കാലങ്ങളേറെ തിരഞ്ഞുനടന്നു ഞാന്.. നിന്നെ ഒരുനോക്കു കാണുവാനായ്.. കാണുവാന്‍ പോലുമതായതില്ല നിന്‍റെ- ...